കോ​ട്ട​യത്ത്  വ​ൻ ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ൽ; വീട് വാടകയ്ക്ക് എടുത്ത്  ചീട്ടുകളിനടത്തിയിരുന്ന കൊച്ച് കമ്മീഷൻ ഈടാക്കിയിരുന്നതായി  പോലീസ്


കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ വ​ൻ ചീ​ട്ടു​ക​ളി സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. കെ എസ്ആ​ർ​ടി​സി​ക്ക് സ​മീ​പ​ത്തെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി വ​ന്ന വ​ൻ ചീ​ട്ടു​ക​ളി സം​ഘ​ത്തെ​യാ​ണ് വെ​സ്റ്റ് സി​ഐ എം.​ജെ.​അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ആ​റു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ളി​ക്ക​ള​ത്തി​ൽ നി​ന്ന് 21,000 രൂ​പ പി​ടി​ച്ചെ​ടു​ത്തു. കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു പി​ൻ​വ​ശ​ത്ത് ഒ​രു വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് ചീ​ട്ടു​ക​ളി ന​ട​ത്തി വ​ന്ന​ത് നാ​ട്ട​കം സ്വ​ദേ​ശി​ക​ളാ​യ കൊ​ച്ച് എ​ന്ന കൊ​ച്ചു​മോ​ൻ (44), ബി​നു (44), പ​ള്ളം സ്വ​ദേ​ശി സ​ലിം (57), വി​ജ​യ​ൻ (48), ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി ബി​ജു (45), കാ​രാ​പ്പു​ഴ സ്വ​ദേ​ശി മ​നോ​ജ്കു​മാ​ർ (48) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

കൊ​ച്ച് എ​ന്ന​യാ​ളാ​ണ് വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് ചീ​ട്ടു​ക​ളി ന​ട​ത്തി വ​ന്ന​ത്. ക​ളി​ക്കാ​നെ​ത്തു​ന്ന​വ​രി​ൽ നി​ന്ന് ക​മ്മീ​ഷ​ൻ എ​ന്ന നി​ല​യി​ൽ കൊ​ച്ച് പ​ണം വാ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts