ഈരാറ്റുപേട്ട: ലോട്ടറി കട കേന്ദ്രീകരിച്ചു പണംവച്ചു ചീട്ടുകളിച്ച ആറംഗ സംഘത്തെ ഈരാറ്റുപേട്ട പോലീസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും 15,970 രൂപയും പിടിച്ചെടുത്തു. ലോക്ക് ഡൗണിനുശേഷം ഈരാറ്റുപേട്ട ടൗണിലെ വിവിധ കേന്ദ്രങ്ങളിൽ പണം വച്ചു ചീട്ടുകളി നടക്കുന്നുണ്ട്.
ആളുകൾ ശ്രദ്ധിക്കാത്ത സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ചീട്ടുകളി. പലപ്പോഴും ലക്ഷക്കണക്കിനു രൂപയാണ് ഇത്തരത്തിൽ ചീട്ടുകളത്തിൽ മറിയുന്നതെന്നും പോലീസിനു സൂചനയുണ്ട്്
. ഇന്നലെ ചീട്ടുകളി സംഘത്തെ പിടികൂടിയത് ഈരാറ്റുപേട്ട സ്വദേശിയായ നവാസിന്റെ ഉടമസ്ഥതയിലുള്ള ലോട്ടറി കടയിൽ നിന്നുമാണ്. ഈ കടയ്ക്കെതിരേ പോലീസിനു നിരവധി തവണ പരാതി ലഭിച്ചിരുന്നു. ഈരാറ്റുപേട്ടയിലെ മറ്റു ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചു ചീട്ടുകളി നടക്കുന്നതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
ഇവിടങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ ചീട്ടുകളി നടക്കുന്നതായി പാലാ ഡിവൈഎസ്പി ബൈജുകുമാറിനു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ്, എസ്ഐമാരായ എം.എച്ച്. അനുരാജ്, ജോർജ്, ജയചന്ദ്രൻ, സിപിഒമാരായ അരുണ്‍ ചന്ദ്, വിനു തോമസ് എന്നിവർ ചേർന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.
പിടികൂടിയ പ്രതികളെ ജാമ്യത്തിൽ വിട്ടു. ഇവിടം കേന്ദ്രീകരിച്ച് നടക്കുന്ന ചീട്ടുകളി മാഫിയകളെക്കുറി ച്ചും ഈ രംഗത്തെ വന്പൻമാരെക്കുറിച്ചും പോലീസ് നിരീക്ഷണം ശക്തമാക്കിയ തായിട്ടാണ് വിവരം.