എസ്എച്ച്ഒയുടെ കാര്യത്തിൽ തീരുമാനമായി ‍? മണർകാട്ടെ ചീട്ടുകളി നടത്തിപ്പുകാരൻ മാ​ലം സു​രേ​ഷും എ​സ്എ​ച്ച്ഒയും ത​മ്മി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം പുറത്ത്

കോ​ട്ട​യം: ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്ന​തോ​ടെ മ​ണ​ർ​കാ​ട് എ​സ്എ​ച്ച്ഒ തെ​റി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ണ​ർ​കാ​ട് ക്രൗ​ണ്‍ ക്ല​ബ്ബി​ൽ ന​ട​ന്ന ചീ​ട്ടു​ക​ളി കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ൻ മാ​ലം സു​രേ​ഷും മ​ണ​ർ​കാ​ട് എ​സ്എ​ച്ച്ഒ ര​തീ​ഷ് കു​മാ​റും ത​മ്മി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്ന​ത്. ഇ​തോ​ടെ മാ​ലം സു​രേ​ഷും പോ​ലീ​സും ത​മ്മി​ലു​ള്ള ര​ഹ​സ്യ ബ​ന്ധ​ങ്ങ​ളും പു​റ​ത്താ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നു​പു​റ​മേ കോ​ട്ട​യ​ത്ത് കോ​ടി​ക​ൾ മ​റി​യു​ന്ന ചീ​ട്ടു​ക​ളി കേ​ന്ദ്രം റെ​യ്ഡ് ചെ​യ്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യിൽ ചേ​രി​പ്പോ​രും മ​റ​നീ​ക്കി പു​റ​ത്തു വ​ന്നു. മാ​ലം സു​രേ​ഷി​നു കോ​ട്ട​യ​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വേ​ണ്ട​പ്പെ​ട്ട​വ​രു​ണ്ടെ​ന്ന് വി​വ​ര​ങ്ങ​ൾ മു​ന്പു ത​ന്നെ പു​റ​ത്തു​വ​ന്നി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ചീ​ട്ടു​ക​ളി കേ​ന്ദ്രം സ്ഥി​തി ചെ​യ്യു​ന്ന മ​ണ​ർ​കാ​ട് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ​യും മാ​ലം സു​രേ​ഷ് ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം പു​റ​ത്തുവ​ന്ന​തോ​ടെ​യാ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു വ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ജി​ല്ലാ … Continue reading എസ്എച്ച്ഒയുടെ കാര്യത്തിൽ തീരുമാനമായി ‍? മണർകാട്ടെ ചീട്ടുകളി നടത്തിപ്പുകാരൻ മാ​ലം സു​രേ​ഷും എ​സ്എ​ച്ച്ഒയും ത​മ്മി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം പുറത്ത്