കടുത്തുരുത്തി: മണർകാട്ട് കോടികൾ മറിഞ്ഞിരുന്ന മാലം സുരേഷിന്റെ ചീട്ടുകളി കേന്ദ്രത്തിനു പോലീസ് പൂട്ടിട്ടതോടെ ചീട്ടുകളി കേന്ദ്രങ്ങൾ മാറ്റി സംഘം.
കുറുപ്പന്തറ മാഞ്ഞൂരിൽ ഫിഷ് ഫാം കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയ 20 അംഗ സംഘത്തെ കടുത്തുരുത്തി പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയതോടെയാണ് മറ്റു സ്ഥലങ്ങളിൽ ചീട്ടുകളി കേന്ദ്രങ്ങൾ ആരംഭിച്ച കാര്യം പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
ദിവസങ്ങൾക്കു മുന്പ് ചങ്ങനാശേരി മാർക്കറ്റ്, കുറുന്പനാടം എന്നിവിടങ്ങളിൽ നിന്നും ചീട്ടുകളി സംഘത്തെ പിടികൂടിയതോടെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ചീട്ടുകളി മാഫിയ വീണ്ടും സജീവമായതായി സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതോടെ പോലീസിനു കർശന നിരീക്ഷണം നടത്താൻ നിർദേശം നല്കുകയും ചെയ്തിരുന്നു.
മാഞ്ഞൂരിലേതുപോലെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ചീട്ടുകളി കേന്ദ്രങ്ങൾ സജീവമാണെന്നാണ് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്്. മാഞ്ഞൂരിൽ നടത്തിയ പരിശോധനയിൽ രണ്ടു ലക്ഷത്തിലേറെ രൂപയുമായാണ് സംഘത്തെ പോലീസ് പിടികൂടിയത്.
ഏറ്റുമാനൂർ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തിന്റെ നേതൃത്വത്തിലാണ് മാഞ്ഞൂരിലെ ചീട്ടുകളി നടന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവിടെ പണം വച്ചു ചീട്ടുകളിക്കുകയായിരുന്ന ഏറ്റുമാനൂർ അരങ്ങോത്ത് പറന്പിൽ മായിൻ അമീർ (30), ചെന്പ് ബ്രഹ്മമംഗലം തറയിൽ സനിൽ (43),
അതിരന്പുഴ മനക്കപാടം മുല്ലശേരിൽ ജലീൽ (50), കോതനല്ലൂർ ചാമക്കാല ജോമോൻ (44), കാണക്കാരി പുളിയംതൊട്ടിൽ സിജു (42), നീണ്ടൂർ ഓണംതുരുത്ത് വെളിയത്ത് ജോയി തോമസ് ( 56), വടയാർ തലയോലപ്പറന്പ് കറുന്തറയിൽ വീട്ടിൽ നിബു കുര്യാക്കോസ് (40), അയർക്കുന്നം പാറയവളവ് ഭാഗം വയലിൽ വീട്ടിൽ വി.കെ. വിനോദ് ( 38),
ഐക്കരനാട് പീടിയേക്കുടി വീട്ടിൽ പി.എ. രാജൻ (51), തെള്ളകം വാവശേരി വീട്ടിൽ സോബിൻ സേവ്യർ (37), കാണക്കാരി കല്ലന്പാറ മാടവന വീട്ടിൽ സനീഷ് തന്പി (39), മൂവാറ്റുപുഴ ആവോലി കൊച്ചു വീട്ടിൽ അഖിലേഷ് (30), അതിരന്പുഴ മിനി ഇൻഡസ്ട്രിയൽ തെക്കേപ്പുറം വീട്ടിൽ ജോസ് തോമസ് (39),
മഴുവന്നൂർ ഞരളത്ത് വീട്ടിൽ അമൽജിത്ത് (29), മൂവാറ്റുപുഴ ആവോലി കിഴക്കേ വട്ടത്ത് വീട്ടിൽ ഷെറീഫ് (35), വടയാർ മിഠായിക്കുന്നം കരയിൽ വെട്ടിക്കാട്ട് മുക്ക് ഭാഗത്ത് മലം ക്കോട്ടിൽ രാജീവ് (40), അതിരന്പുഴ കാട്ടാത്തി പാലുകൊഴുപ്പിൽ വീട്ടിൽ സന്തോഷ് (47),
അതിരന്പുഴ കൊക്കരയിൽ വീട്ടിൽ മുബാറക്ക് (24), ഏറ്റുമാനൂർ അരങ്ങോത്ത് പറന്പിൽ അൻവർ (31), മൂവാറ്റുപുഴ രണ്ടാർ ഭാഗത്ത് കാഞ്ഞിരം തടത്തിൽ സുൽഫി (37) എന്നിവരെയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
നിരവധി ആഡംബര വാഹനങ്ങളും മൊബൈൽ ഫോണുകളും പിടികൂടി. ഗുണ്ടാ സംഘങ്ങളാണ് ഈ ചീട്ടുകളി കളത്തിന് കാവൽ നിൽക്കുന്നതെന്നും മണർകാട്ടു നിന്ന് വിഘടിച്ച സംഘാംഗങ്ങളാണ് ഇവിടെ ചീട്ടുകളിക്കാൻ എത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.
കടുത്തുരുത്തി എസ്എച്ച്ഒ സി.എസ്. ബിനു, എസ്ഐ ടി.എസ്. റെനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ സജീവ്, സിജാസ്, നിജുമോൻ, അരുണ്, സനൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയാണ് സംഘത്തെ പിടികൂടിയത്.