ഇടുക്കി: ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പണംവച്ച് ചീട്ടുകളി നടത്തുന്ന സംഘത്തെ കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം പോലീസും ജില്ലാ ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്ന് പിടികൂടി.
ചീട്ടുകളി നടത്തിയിരുന്ന 13 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും 1,36,395 രൂപയും പിടിച്ചെടുത്തു. പോലീസ് നടത്തിയ നിരന്തര നിരീക്ഷണത്തിനൊടുവിലാണ് നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലത്തുനിന്നു സംഘം പിടിയിലായത്.
കട്ടപ്പന ആനകുത്തി തുണ്ടിയില്‍ സാബു (48), ഇരട്ടയാര്‍ ഈട്ടിത്തോപ്പ് ഒറ്റപ്ലാക്കല്‍ രാജേഷ് (36), ഇരുപതേക്കര്‍ തൊവരയാര്‍ വട്ടക്കല് ഷൈജോ (38), അയ്യപ്പന്‍കോവില്‍ മേരികുളം അമ്പാട്ട് രഘു (53), കട്ടപ്പന ആനക്കല്‍ അനീഷ് ജോസഫ് (ചെകുത്താന് അനീഷ് -43) , കട്ടപ്പന തൊവരയാര്‍ കിഴക്കേനാത്ത് ഷിബി (42), നരിയമ്പാറ ഉണക്കപ്പറയില് ദീപു ഗോപി (45), നെടുങ്കണ്ടം പച്ചടി പുള്ളോലില്‍ ജോമോന് ജോസഫ് (39), കാഞ്ചിയാര്‍ പുത്തന്‍വീട്ടില്‍ അനുമോന് (37), വെള്ളയാംകുടി പാറയ്ക്കല്‍ അലക്സ് (29), രാമക്കല്‍മേട് പനച്ചി തടത്തില്‍ അബ്ദുള്‍ റഷീദ് (49), തൂക്കുപാലം ബ്ലോക്ക് നമ്പര്‍ 197അബ്ദുള്‍ ജലീല്‍ (42), കട്ടപ്പന വേലമ്മാവുകുടിയില്‍ ജയ്മോന് (48) എന്നിവരാണ് പിടിയിലായത്.
ജില്ലയുടെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ചീട്ടു കളി നടത്തിവന്നിരുന്ന സംഘത്തെ ഇതിനുമുമ്പും പല തവണ പിടികൂടിയിരുന്നെങ്കിലും പിന്നീട് വിവിധ സ്ഥലങ്ങളില്‍ മാറി മാറി ചൂതാട്ട കേന്ദ്രം നടത്തി വരികയായിരുന്നു.
പോലീസിന്റെ കണ്ണുവെട്ടിക്കാനായി സംഘം ഓരോ ദിവസവും ഏതെങ്കിലും ഒരു സ്ഥലത്ത് ഒത്തുകൂടിയശേഷമാണ് ചീട്ടുകളിക്കാനുള്ള സ്ഥലം തീരുമാനിക്കുന്നത്.
പോലീസിന്റെ നീക്കങ്ങള്‍ അറിയുവാന്‍ ചീട്ടുകളി കേന്ദ്രത്തിലേക്ക് പോകുന്ന വഴിയില്‍ ആളുകളെയും നിയോഗിച്ചിരുന്നു. വേഷം മാറിയാണ് പോലീസ് സംഘം ഇവിടെയെത്തി സാഹസികമായി സംഘത്തെ പിടികൂടിയത്.
കട്ടപ്പന ഡിവൈഎസ്പിയ്ക്കു പുറമെ നെടുങ്കണ്ടം എസ്എച്ച്ഒ ജര്‍ലിന്‍ വി. സ്കറിയ, ഉദ്യോഗസ്ഥരായ ജയകൃഷ്ണന് നായര്‍, ടി.എസ്. ദിനേശ്, ജില്ലാ ഡാന്‍സാഫ് ടീം അംഗങ്ങളായ സിയാസുദ്ധീന്‍, ഡി.സതീഷ്, കെ. മഹേഷ് ഈഡന്, നദീര്‍ മുഹമ്മദ്, ടോം സ്കറിയ, എം.പി.അനൂപ്, സിപിഒമാരായ ശരത്, രഞ്ജിത്ത്, പ്രിനീത എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.