തൃപ്പൂണിത്തുറ: ഇരുമ്പനത്തെ ഫ്ലാറ്റിൽനിന്നും നാല് ലക്ഷം രൂപയുമായി വൻ ചീട്ടുകളി സംഘത്തെ പിടികൂടി. സീപോർട്ട്-എയർപോർട്ട് റോഡിൽ ഇരുമ്പനം മനയ്ക്കപ്പടിയിലുള്ള ഫ്ലാറ്റിൽനിന്നാണ് പണം വച്ചു ചീട്ടുകളിച്ച 14 പേരെയും ഇതിന് സൗകര്യങ്ങളൊരുക്കി നൽകിയ രണ്ട് പേരെയും ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
ചീട്ടു കളിച്ചിരുന്ന മൂവാറ്റുപുഴ മാറാടി സ്വദേശി രഞ്ജിത്, തൊടുപുഴ കുമാരമംഗലം സ്വദേശി റഹിം, കാരിക്കോട് സ്വദേശി ഷെരീഫ്, മാപ്പുങ്കൽ സ്വദേശി ലിനോ ചെറിയാൻ, വണ്ണപ്പുറം സ്വദേശി ജോബി ജോർജ്, കല്ലൂർക്കാട് സ്വദേശി അമൽ, പിറവം സ്വദേശികളായ ജോബി വർഗീസ്, വിപിൻ, പാഴൂർ സ്വദേശി എൽദോ പോൾ, കട്ടപ്പന സ്വദേശി റിജോ സ്റ്റീഫൻ, ഊരമന സ്വദേശികളായ മെൽബിൻ, സാജു, തിരുവാണിയൂർ സ്വദേശി എൽദോ ചാക്കോ, എരൂർ സ്വദേശി മുത്തുരാമൻ എന്നിവരും ചീട്ടുകളിക്ക് സൗകര്യങ്ങൾ ഒരുക്കി നൽകിയ ഇരുമ്പനം കർഷക കോളനിയിൽ വിനോദ്, സുധീഷ് എന്നിവരുമാണ് പിടിയിലായത്.\\
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ച്ച വൈകിട്ട് 3.30 ഓടെ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.