വീഡിയോ ഗെയിം കളിച്ച് പരാജയപ്പെട്ടതിന്റെ ദേഷ്യത്തിൽ പിതാവ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. സംഭവസമയം കുട്ടിയും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഗെയിം കളിച്ച് പരാജയപ്പെട്ടതിനെ തുടർന്ന് കലിപൂണ്ട ഇയാൾ ഗെയിം കളിക്കുവാൻ ഉപയോഗിക്കുന്ന ഡിവൈസ് ഉപയോഗിച്ച് കുഞ്ഞിനെ മർദ്ദിച്ചിരുന്നു. തുടർന്ന് കുട്ടിയെ ബെഡ് റൂമിൽ കിടത്തിയതിനു ശേഷം ബാത്ത്റൂമിൽ പോയ ഇദ്ദേഹം തിരികെ വന്നപ്പോൾ കണ്ടത് കുട്ടി അനക്കമില്ലാതെ കിടക്കുന്നതായിരുന്നു.
ഉടൻ തന്നെ 911ൽ വിളിച്ച പിതാവ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇയാൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി പോലീസ് കേസെടുത്തു.