മാവേലിക്കര: മാവേലിക്കര ജില്ലാ ആശുപത്രി നവീകരിച്ച കാഷ്വാലിറ്റി ബ്ലോക്ക് കീമോതറാപ്പി യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനവും ഡൊർമെട്രി ആൻഡ് കാന്റീൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടക്കുന്നതിനോടനുബന്ധിച്ചാണ് നാടൻപാട്ടും, കരോക്കെ ഗാനമേളയും നടന്നത്. അസഹനീയമായ ശബ്ദത്തിൽ ജില്ലാ ആശുപത്രിക്ക് 300 മീറ്റർ ദൂരെയുള്ള ആശുപത്രി ജംഗ്ഷനിൽവരെ കേൾക്കാവുന്ന തരത്തിലായിരുന്നു ശബ്ദക്രമീകരണം.
വാഹനങ്ങളുടെ ഹോണുകൾ പോലും മുഴക്കാൻ പാടില്ലായെന്ന് നിയമമുള്ള സ്ഥലത്താണ് ഒരു നിബന്ധനയും പാലിക്കാതെ വലിയശബ്ദത്തിൽ പരിപാടികൾ നടന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോയുടേതുൾപ്പടെയായിരുന്നു കരോക്കെ ഗാന ആലാപനങ്ങൾ. രോഗികൾ പലരും ഇത് ദുഃസഹമായി എന്ന് അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻ കെ.റ്റി. മാത്യു, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ കെ. സുമ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജേക്കബ് ഉമ്മൻ, മണിവിശ്വനാഥ് എന്നിവർ ഇരിക്കുന്പോഴാണ് ഈ പരിപാടികൾ ചടങ്ങിൽ അരങ്ങേറിയത്.