ചേട്ടൻ ചിദംബരത്തിനോടുള്ള വാശിയാണ് തന്നെ സിനിമയിലേക്ക് എത്തിച്ചതെന്ന് ഗണപതി. ഞാനും ചിദംബരവും ചെറുപ്പം മുതൽ ഡബ്ബിംഗ് ആർട്ടിസ്റ്റുകളാണ്. പണ്ട് ഭക്തി സീരിയലുകൾക്ക് ഡബ്ബ് ചെയ്യാൻ നിരന്തരം മെറിലാൻഡ് സ്റ്റുഡിയോയിൽ വരുമായിരുന്നു.
അങ്ങനെയാണ് ഞാനും ചിദുവും ഒരുമിച്ച് വർക്ക് ചെയ്ത് തുടങ്ങുന്നത്. ഒരു മാസം കഴിഞ്ഞപ്പോൾ ചിദുവിന് മനസിലായി ഇതൊന്നും നടപടിയാവില്ല. അങ്ങനെ ചിദു അതുവിട്ടു. ചിദു കാരണമാണ് ഞാൻ നടനാകുന്നത്.
ചിദു എന്നെക്കാൾ മുമ്പ് നടനാണ്. ആലിപ്പഴം എന്ന സീരിയലിൽ ഒരു മുഴുനീള വേഷം ചിദു ചെയ്തിട്ടുണ്ട്. അതുപോലെ ആ സമയത്ത് ചിദുവിന് സെറ്റിൽ നിന്നു ചപ്പാത്തിയും ചിക്കനും അടങ്ങിയ ടിഫിൻ ബോക്സ് കിട്ടുമായിരുന്നു.
അത് അവൻ ഇടയ്ക്ക് എനിക്കും തരും ചിലപ്പോൾ തരില്ല. അത് എനിക്ക് വലിയ പ്രശ്നമായി. അങ്ങനെ ചപ്പാത്തിയും ചിക്കനും അടങ്ങിയ ടിഫിൻ ബോക്സ് കിട്ടണമെന്ന വാശിയിലാണ് സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. പിന്നെ പിക്ക് ചെയ്യാൻ കാറ് വരണമെന്ന ആഗ്രഹവുമുണ്ടായിരുന്നു.