തൃശൂർ: മഹാത്മാഗാന്ധിയുടെ നൂറ്റന്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് സർവോദയ വിഷൻ ചലച്ചിത്രം നിർമിക്കുന്നു. മലയാളത്തിലും ഹിന്ദിയിലുമായി നിർമിക്കുന്ന ഈ ചലച്ചിത്രത്തിൽ 12 നും 75 നും മധ്യേ പ്രായമുള്ള നൂറിലധികം അഭിനേതാക്കൾക്ക് അവസരമുണ്ട്. അനുയോജ്യരായവരെ കണ്ടെത്താനുള്ള ആദ്യഘട്ട ഓഡിഷൻ 19 ന് രാവിലെ പത്തു മുതൽ ആറു വരെ തൃശൂർ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും. താല്പര്യമുള്ളവർ ഫോട്ടോയും ബയോഡാറ്റയും സഹിതം എത്തണം.
പതിനെട്ടിന ഗാന്ധിയൻ കർമപരിപാടി എന്ന ടെലിവിഷൻ പരന്പരയിലൂടെയും ദൂരദർശനിൽ ഗാന്ധി ദർശൻ എന്ന പരന്പരയിലൂടെയും മുപ്പത് വർഷമായി ഗാന്ധിയൻ ആശയ പ്രചരണ രംഗത്തുള്ള ഡോ. സി.കെ. തോമസാണ് സംവിധാനം ചെയ്യുന്നത്. ആധുനിക ജീവിതത്തിൽ, പ്രത്യേകിച്ച് വിദ്യാഭ്യാസ രംഗത്ത് ഗാന്ധിയൻ മൂല്യങ്ങൾ ശാസ്ത്രിയ വീക്ഷണത്തോടെ പുനരാവിഷ്കരിക്കുകയാണ് ലക്ഷ്യമെന്ന് ദൂരദർശൻ കേന്ദ്രം മുൻ ഡയറക്ടറും നിരവധി മെഗാനാടകങ്ങളുടെ സംവിധായകനുമായ ഡോ. സി.കെ. തോമസ് പറഞ്ഞു. ഫോണ്- 9447079777. [email protected].