
ആലപ്പുഴ: പത്തിയൂർ സ്കൂളിനു മുന്പിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധി പ്രതിമ രാത്രിസമയത്ത് സാമൂഹ്യദ്രോഹികൾ തകർത്തതിൽ ഗാന്ധിയൻ ദർശനവേദി കേന്ദ്രസമിതിയോഗം ശക്തിയായി പ്രതിഷേധിച്ചു. സാമൂഹ്യദ്രോഹികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് ആലപ്പുഴ നരസിംഹപുരത്ത് ചേർന്ന ഗാന്ധിയൻ ദർശനവേദിയുടെ കേന്ദ്രസമിതിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡന്റ് ബേബി പാറക്കാടൻ. വെസ് ചെയർമാൻ പി.ജെ. കുര്യൻ അദ്ധ്യക്ഷത വഹിച്ചു.
പ്രദീപ് കൂട്ടാല, ഇ. ഷാബ്ദീൻ, ദിലീപ് ചെറിയനാട്, എം.എ. ജോണ് മാടമന, ജോർജ് തോമസ് ഞാറക്കാട്, വിഷ്ണു എസ്. നായർ, എൻ.എൻ. ഗോപിക്കുട്ടൻ, ജോസഫ് പാട്രിക്, ലൈസമ്മ ബേബി, ആന്റണി കരിപ്പാശേരി, ജേക്കബ് എട്ടുപറയിൽ, ബി. സുജാതൻ, ഡി.സി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.