കണ്ണൂർ: ഗാന്ധിജിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായി നടത്തുന്ന “ഗാന്ധി സങ്കൽപ്പയാത്ര”യ്ക്ക് കണ്ണൂരിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നേതൃത്വം നൽകും.27 ന് പുതിയതെരുവിൽ നിന്നും ആരംഭിക്കുന്ന യാത്ര കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിക്കും.യാത്രയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.യോഗം ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ കെ.രഞ്ജിത് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. എ.പി ഗംഗാധരൻ, പി.കെ വേലായുധൻ, കെ.കെ വിനോദ് കുമാർ, വിജയൻ വട്ടിപ്രം, കെ.രാധാകൃഷ്ണൻ, എ.ഒ രാമചന്ദ്രൻ, പി.വി വിനീഷ് ബാബു എന്നിവർ സംസാരിച്ചു രക്ഷാധികാരിമാർ: പി.കെ വേലായുധൻ, എം.കെ വിനോദ്, കെ.രാധാകൃഷ്ണൻ,അഡ്വ. അംബികാസുതൻ. സംഘാടക സമിതി ചെയർമാൻ: ഭാഗ്യശീലൻ ചാലാട്, പി.വി വിനീഷ് ബാബു (ജനറൽ കൺവീനർ), അഡ്വ.ശ്രീകാന്ത് വർമ്മ, കെ.എൻ വിനോദ്,കെ.പി ഹരീഷ് ബാബു (വൈസ് ചെയർമാൻ), ടി.ടി സോമൻ,കെ.ജെ മാത്യു,പള്ളിപ്രം പ്രകാശൻ,സുമൻജിത്ത് (കൺവീനർ).വിജയ് എസ്(പ്രചരണം). ബിനിൽ കണ്ണൂർ,സജിത്ത് പ്രസന്നൻ(മീഡിയ&സോഷ്യൽ മീഡിയ).ഷമീർ ബാബു, കെ കുട്ടികൃഷ്ണൻ(കുടിവെള്ളം)രാഹുൽ രാജീവ്(സ്വച്ഛ്ഭാരത്).ടി സി മനോജ് (റാലി).കെ രതീഷ് (മൊബെലൈസേഷൻ).