ന്യൂഡൽഹി: അമേഠിയിൽ താൻ ദുർബല സ്ഥാനാർഥിയല്ലെന്നും ഗാന്ധി കുടുംബത്തിന്റെ പ്യൂൺ എന്ന് വിളിക്കുന്നവർ അവരുടെ സംസ്കാരം കാണിക്കുന്നുവെന്നും അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥി കിഷോരി ലാൽ ശർമ.
താൻ ജയിക്കുമോയെന്ന് ജനങ്ങളോട് ചോദിക്കൂ എന്നും കെ.എൽ. ശര്‍മ ഒരു മാധ്യമത്തോടു പറഞ്ഞു. തന്റെ എതിർ സ്ഥാനാർഥി സ്മൃതി ഇറാനി സാധാരണ സ്ഥാനാർഥിയാണ്.
അവർ നുണകൾ പറഞ്ഞാണു വോട്ട് പിടിക്കുന്നത്. കഴിഞ്ഞതവണ രാഹുലിന്റെ തോൽവിക്ക് ഒരു കാരണം കോൺഗ്രസിന്റെ മോശം പ്രവർത്തനമാണ്. രാഹുലിനെ തോൽപിക്കാൻ ബിജെപി സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചുവെന്നും എന്നാൽ ഇക്കുറി സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും ശർമ പറഞ്ഞു.