
പാലക്കാട്: നഗരസഭാ പരിസരത്തെ ഗാന്ധി പ്രതിമക്ക് മുകളില്‍ ബിജെപിയുടെ പതാക. തിങ്കളാഴ്ച രാവിലെയാണ് ഗാന്ധി പ്രതിമക്ക് മുകളില്‍ ബിജെപിയുടെ പതാക കൂട്ടിക്കെട്ടിയത് കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അഴിച്ചുമാറ്റി.
സംഭവത്തെ തുടർന്ന് നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഗാന്ധി പ്രതിമക്ക് സംരക്ഷണ വലയം തീർത്ത് ഡിവൈഎഫ്ഐയും പ്രതിഷേധവുമായി എത്തി.