എറണാകുളം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വച്ച് വീഡിയോ എടുത്ത് എസ്എഫ്ഐ നേതാവ്. എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്നു പറഞ്ഞാണ് രാഷ്ട്രപിതാവിനെ അവഹേളിച്ച് എസ്എഫ്ഐ നേതാവ് വീഡിയോ എടുത്തത്.
ആലുവ എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗവും ചൂണ്ടി ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹിയുമായ അതിൽ നാസറാണ് മഹാത്മാ ഗാന്ധിയെ അപമാനിച്ച് വീഡിയോ എടുത്തത്. പബ്ലിക് പ്രോസിക്യൂട്ടറിന്റെ മകനാണ് അതിൽ നാസർ.
മഹാത്മാഗാന്ധിയെ എസ്എഫ്ഐ നേതാവ് അവഹേളിച്ച സംഭവം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാർത്ഥികൾ പ്രതികരിച്ചു.അതിൽ നാസറിന്റെ പ്രവർത്തി വിഡിയോയിൽ പകർത്തിയത് യുവാവിന്റെ സുഹൃത്തുക്കൾ തന്നെയാണ്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തിയ ശേഷം പ്രതികരിക്കാമെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു.