എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: മാറുന്ന കാലത്തിനൊപ്പം പാകപ്പെടുക റീ കണ്സൈലിംഗ് വിത്ത് ചെയിഞ്ചിംഗ് ടൈംസ്…. 103-ാം പിറന്നാളിന്റെ നിറവിൽ എത്തി നിൽക്കുന്ന സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ കെ.അയ്യപ്പൻപിള്ളയുടെ വാക്കുകളാണിത്.1914 മേയ് 24 നു ജനിച്ച അയ്യപ്പൻപിള്ള തൈക്കാട്ടുള്ള സ്രാപ്പ് വീട്ടിൽ 103-ാം പിറന്നാൾ ഇന്ന് ആഘോഷിക്കുകയാണ്.ഇടവമാസത്തിലെ കാർത്തികയാണ് ജന്മനക്ഷത്രം. നാളെയാണ് നക്ഷത്രപ്രകാരമുള്ള ജന്മദിനം വരുന്നത്.
മനുഷ്യക്രൂരതകൾകൊണ്ട് വീർപ്പ് മുട്ടുന്ന പ്രകൃതിയും അഴിമതി രാഷ്ട്രീയവും ആത്മീയാചാര്യന്മാർ എന്നു വിശേഷിപ്പിക്കുന്നവർ നടത്തുന്ന പീഡനങ്ങളും കേരള ഹൃദയത്തെ തകർക്കുന്പോഴും നമുക്കിടയിൽ സന്യാസതുല്യമായ മനസോടെ ജീവിക്കുകയാണ് കെ.അയ്യപ്പൻപിള്ള. സാമൂഹ്യ വിഷയങ്ങളിൽ ഇന്നും ഇടപെടും പൊതു പരിപാടികളിൽ പ്രസംഗിക്കും പല കമ്മിറ്റികളിലെയും സജീവ അംഗവുമാണ്.
ഒരു നൂറ്റാണ്ടിനപ്പുറം കടന്നുള്ള ജീവിത സഞ്ചാര വഴിയിലൂടെ ഇന്നും അഡ്വ. കെ.അയ്യപ്പൻപിള്ളയെ നടത്തുന്നത്. ചിട്ടയായ ജീവിതശൈലി തന്നയൊണ്.ചെറുപ്പക്കാർക്കു പോലും ജീവിതം മടുക്കുന്ന സമകാലിക ജീവിത നാൾ വഴികളിൽ വരദാനം പോലെ ജീവിതത്തെ കാണുകയാണ്. അദ്ദേഹം. ഈ സമൂഹത്തെ നോക്കി എന്തുകൊണ്ട് ഇങ്ങനെ? എന്നു ചോദിക്കുന്നവർക്കുള്ള ഉത്തരവും ഇദ്ദേഹത്തിന്റെ കൈയിലുണ്ട്
’നമ്മുടെ വിദ്യാഭ്യാസ സന്പ്രദായത്തിന്റെ തകരാറാണ് നാം ഇന്നു കാണുന്ന മൂല്യച്യുതിയുടെ പ്രധാനകാരണം. കുട്ടികളെ ഉന്നത ബിരുദങ്ങൾ നേടുവാനും, എഞ്ചിനീയർമാരും ഡോക്ടർമാരും ആകുവാൻ മാത്രം പഠിപ്പിക്കുകയാണ് രക്ഷിതാക്കൾ. ധാർമികതയ്ക്കും,’ മൂല്യങ്ങൾക്കും ഉൗന്നൽ നൽകുന്ന രീതിയിലെ, ഒരു മോറൽ എഡ്യൂക്കേഷൻ സന്പ്രദായവും നമുക്കില്ല. മുൻപ് വ്യക്തികൾക്കു ഉണ്ടായിരുന്ന സ്വഭാവ മഹിമ, മുല്യബോധം, സാമൂഹ്യ ബോധം എന്നിവയൊക്കെ നഷ്ടമായികൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്.
വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ഒൗദ്യോഗിക മേഖലയിലുമെല്ലാം ഇതിന്റെ പ്രത്യാഘാതങ്ങൾ കാണാം. ഭരണരംഗവും വിഭിന്നമല്ല. മുൻപ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും കൃത്യനിഷ്ഠയോടെ സമയബന്ധിതമായി ജോലി ചെയ്തിരുന്നു. ഇന്നു മുന്നിലെത്തുന്ന ഫയലുകൾ നീക്കാതിരിക്കുന്നതാണ് ’ക്രെഡിറ്റ്’ എന്നു കരുതുന്നവരാണ് അധികവും’’ കൗണ്‍സിലർ എന്ന നിലയിൽ മാത്രമല്ല പൗരൻ എന്ന നിലയിലെ ഉത്തരവാദിത്ത ബോധം 103-ാം വയസിലും കെ.അയ്യപ്പൻപിള്ളയെ സമൂഹവുമായി ബന്ധിച്ചു നിർത്തുന്നു.
വികസനം തിരുവനന്തപുരം നഗരത്തിന്റെ മുഖഛായമറുന്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ. നഗരം ജനനിബിഡമായി കഴിഞ്ഞിരിക്കുന്നു. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നഗരം മുഴുവൻ ഫ്ളാറ്റുകൾ ഉയർന്നു കഴിഞ്ഞു. ഇനിയും അതിവേഗം ഉയർന്നുകൊണ്ടിരിക്കുന്നു. ഇത്രയേറെ ജനം നഗരത്തിൽ തിങ്ങിപ്പാർക്കുന്പോൾ ശുദ്ധജലത്തിനു തന്നെ തടസം നേരിടും.
ഒരു ലക്ഷം ജനങ്ങൾക്കുവേണ്ടി പണിതതാണ് വെല്ലിംഗ്ടണ്‍ വാട്ടർ വർക്സ് ജനം വർധിക്കുന്നതനുസരിച്ച് പുതിയ ജല സംവിധാനം ഉണ്ടാക്കണംന്ധ മാറി മാറി ഭരിക്കുന്ന സർക്കാരുകളോട് അയ്യപ്പൻപിള്ള നാടിന്റെ മുന്നേറ്റത്തിനായി ഇങ്ങനെ പല നിർദേശങ്ങളും ഇന്നും വയ്ക്കാറുണ്ട്. ആരും ചെവിക്കൊള്ളാറില്ലെന്നു മാത്രം. എങ്കിലും ഈ സ്വാതന്ത്ര്യസമര സേനാനി ശുഭാപ്തിവിശ്വാസം കൈവിടുന്നില്ല. ദൃഢമായ മനസോടെ പായുന്ന കാലത്തെ നോക്കി അയ്യപ്പൻപിള്ള പറയുന്നു.
റീ കണ്സൈലിംഗ് വിത്ത് ചേഞ്ചിംഗ് ടൈംസ്