വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് ലുധിയാന ആസ്ഥാനമായുള്ള ഒരു ബേക്കറി ഉണ്ടാക്കിയ ഗണപതി വിഗ്രഹത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ഡാർക്ക് ചോക്ലേറ്റ് ഉപയോഗിച്ചാണ് ഗണേശ വിഗ്രഹം ഉണ്ടാക്കിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഉത്സവങ്ങൾ ആഘോഷിക്കണമെന്ന സന്ദേശം നല്‍കുന്നതിനാണ് ചോക്ക്ലേറ്റ് ഗണപതി വിഗ്രഹം ഉണ്ടാക്കുന്നതെന്ന് ബേക്കറി ഉടമയായ ഹർജീന്ദർ സിംഗ് കുക്രേജ പറയുന്നു.
2015 മുതല്‍ ഇത്തരത്തില്‍ ചോക്ലേറ്റ് ഗണേശ വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈ വർഷത്തെ പരിസ്ഥിതി സൗഹൃദ വിഗ്രഹം 200 കിലോഗ്രാം ചോക്ലേറ്റിൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
മുൻ വർഷങ്ങളെപ്പോലെ, വിഗ്രഹം ‘പാലിൽ നിമജ്ജനം’ ചെയ്യും. പിന്നീട് ഈ ചോക്ലേറ്റ് പാൽ ശേഖരിച്ച് പാവപ്പെട്ട കുട്ടികൾക്ക് വിതരണം ചെയ്യും.