തിരുവനന്തപുരം: ഗതാഗതമന്ത്രിക്കെതിരേ നിയമസഭയിൽ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ എംഎൽഎ. കെഎസ്ആർടിസി ഡിപ്പോകൾ നഷ്ടമെന്നു വരുത്തി അടച്ചുപൂട്ടാനാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നത്. ഇതിന് മന്ത്രി കൂട്ടു നിൽക്കരുതെന്നും ഗണേഷ് കുമാർ പറഞ്ഞു.
മന്ത്രിപ്പണി എന്നു പറയുന്നത് എസ്കോർട്ടും സ്റ്റേറ്റ് കാറും മാത്രമല്ലെന്നും ഗണേഷ് കുമാർ വിമർശിച്ചു. പൊതുജനമധ്യത്തിൽ എംഎൽഎമാരെ അവഹേളിക്കുന്ന തീരുമാനം എടുക്കാൻ പാടില്ല. മന്ത്രി നിഷേധാത്മക സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.