തിരുവന്തപുരം: ഇടതുപക്ഷ മുന്നണിയുടെ പാരമ്പര്യം കളങ്കപ്പെടുത്താതിരിക്കുക എന്ന മിനിമം മാന്യത ഉണ്ടായിരുന്നെങ്കിൽ കേരളാ കോൺഗ്രസ് ജന്മദിന ദിവസം തന്നെ തിരുവനതപുരം നഗരത്തിൽ ലയന സമ്മേളനം എന്ന ആഭാസത്തിനു കെ.ബി. ഗണേഷ് കുമാർ മുതിരില്ലയിരുന്നുവെന്നു എന്ന് കർഷക യൂണിയൻ എം സംസ്ഥാന ജനറൽ സെക്രട്ടറി എ. എച്ച്. ഹഫീസ് ആരോപിച്ചു.
നഗരത്തിലെമ്പാടും കേരളാ കോൺഗ്രസ് എം പാർട്ടി കേരളാ കോൺഗ്രസ് ബി യിൽ ലയിക്കുന്നു എന്ന രീതിയിൽ ബോർഡും പോസ്റ്ററുകളും സ്ഥാപിക്കുകയും ഘടക കക്ഷിയായ കേരളാ കോൺഗ്രസ് എം പാർട്ടിയെ അവഹേളിക്കുന്ന അനൗൺസ്മെന്റ് നടത്തുകയും ചെയ്തു സായൂജ്യമടയുകയാണ് ഗണേഷിന്റെ ഈർക്കിൽ പാർട്ടി.
ഇക്കാര്യം ഉന്നത നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ സംഘാടകരെ വിലക്കി എന്നാണു പറഞ്ഞതെങ്കിലും അത് ആവർത്തിക്കുകയാണ് ചെയ്യുന്നത്.
കേരള കൊൺഗ്രസ് പാർട്ടിയിൽ നിന്ന് തന്റെ പാർട്ടിയിലേക്ക് ആരെയും തിരുവന്തപുരത്തുനിന്ന് കൊണ്ടുപോകാൻ ഗണേഷന് കഴിഞ്ഞിട്ടില്ല.
2000 പാർട്ടി പ്രവർത്തകർ കേരളാ കോൺഗ്രസ് എം വിട്ടതായി പ്രചരിപ്പിക്കുന്നവർ മെമ്പർഷിപ്പ് ഉള്ള രണ്ടു കേരളാ കോൺഗ്രസ് എം പാർട്ടിക്കാരുടെയെങ്കിലും പേര് പുറത്തുവിടണം.
ഘടകകക്ഷി ആയ പാർട്ടിയെ പൊതു മധ്യത്തിൽ താറടിച്ചു കാണിക്കാൻ നടത്തുന്ന ശ്രമങ്ങൾ എൽഡ്എഫ് നേതൃത്വത്തിനെ ധരിപ്പിക്കും.
ഇക്കാര്യത്തിൽ എൽഡിഎഫ് കൺവീനർക്കു രേഖാമൂലം പരാതിയും നൽകും. ഇരിക്കുന്ന കൊമ്പ് വെട്ടി മാത്രം പരിചയമുള്ള ഗണേഷന്റെ രാഷ്ട്രീയ പാരമ്പര്യം കേരളാ കോൺഗ്രസ് എം പാർട്ടിയോട് വേണ്ടെന്നും ഹഫീസ് പറഞ്ഞു