കെ​എ​സ്ആ​ർ​ടി​സി​യി​ൽ ചെ​ല​വ് ചു​രു​ക്കൽ നി​ർ​ദേ​ശി​ച്ച് മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: കെഎസ്ആ​ർ​ടി​സി​യി​ൽ ചെ​ല​വ് ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ളു​മാ​യി ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് മാ​ത്രം കൂ​ടു​ത​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നു മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ വാ​ങ്ങു​ന്ന​തി​ന് ന​ൽ​കി​യി​രു​ന്ന ദീ​ർ​ഘ​കാ​ല ക​രാ​റു​ക​ൾ ഒ​ഴി​വാ​ക്കും. മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫു​ക​ളു​ടെ എ​ണ്ണ​ത്തി​ലും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ച് ചേ​ർ​ത്ത് കൂ​ടി​യ യോ​ഗ​ത്തി​ലാ​ണ് ചെ​ല​വ് ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ജീ​വ​ന​ക്കാ​ർ​ക്ക് എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി ശ​ന്പ​ളം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നും ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ചു.

ചെ​ല​വ് ചു​രു​ക്ക​ൽ സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തുനി​ന്നു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​യ്ക്ക​കം സ​മ​ർ​പ്പി​ക്കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.

Related posts

Leave a Comment