കെ​എ​സ്ആ​ർ​ടി​സി​യി​ൽ മ​ദ്യ​പി​ച്ച് ജോ​ലി​ക്കെ​ത്തി​യ​ത് 304 പേ​ർ; എ​ല്ലാ​വ​രും വി​ദൂ​ര ജി​ല്ല​യി​ൽ ജോ​ലി ചെ​യ്യ​ട്ടെ; പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് മ​ന്ത്രി

ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ ആ​ൽ​ക്ക​ഹോ​ളി​ക് ബ്രീ​ത്ത് അ​ന​ലൈ​സ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷം 319ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​യ്ക്ക് എ​ത്തി​യ​തി​ന് ന​ട​പ​ടി എ​ടു​ത്തു. 304 പേ​ർ മ​ദ്യ​പി​ച്ച് കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ലേ​ർ​പ്പെ​ട്ട​വ​രും 15 പേ​ർ മ​ദ്യ​പി​ച്ച ശേ​ഷം ഡി​പ്പോ​ക​ളി​ലെ വി​ശ്ര​മ മു​റി​ക​ളി​ൽ ത​ങ്ങി​യ​വ​രു​മാ​ണ്. വി​ദൂ​ര ജി​ല്ല​ക​ളി​ലേ​യ്ക്കു​ള്ള സ്ഥ​ലം മാ​റ്റ​മാ​യി​രു​ന്നു ഇ​വ​ർ​ക്കു​ള്ള ശി​ക്ഷാ ന​ട​പ​ടി.

2023-24 വ​ർ​ഷ​ത്തി​ലാ​ണ് കെ ​എ​സ് ആ​ർ​ടി​സി 20 ആ​ൽ​ക്ക​ഹോ​ളി​ക് ബ്രീ​ത്ത് അ​ന​ലൈ​സ​ർ വാ​ങ്ങി​യ​ത്. 38012 .52 രൂ​പ നി​ര​ക്കി​ൽ 760 250 രൂ​പ ചി​ല​വാ​ക്കി​യാ​ണ് ഇ​ത് വാ​ങ്ങി​യ​ത്. എ​ന്നാ​ൽ ബ്രീ​ത്ത് അ​ന​ലൈ​സ​റി​നെ​ക്കു​റി​ച്ച് ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​യ പ​രാ​തി​യും ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

കോ​ത​മം​ഗ​ലം ഡി​പ്പോ​യി​ൽ 40 ജീ​വ​ന​ക്കാ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​പ്പോ​ൾ എ​ല്ലാ​വ​രും മ​ദ്യ​പി​ച്ച​താ​യി തെ​ളി​ഞ്ഞു. ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ മ​ദ്യ​പി​ച്ചി​ട്ടി​ല്ലാ​ത്ത ആ​ളും ഈ ​പ​ട്ടി​ക​യി​ൽ​പ്പെ​ട്ട​തോ​ടെ പ്ര​ശ്ന​മാ​യി. ഒ​ടു​വി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​വ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​വ​രും മ​ദ്യ​പി​ച്ച​താ​യി ബ്രീ​ത്ത് അ​ന​ലൈ​സ​ർ പ്ര​ഖ്യാ​പി​ച്ചു.

ബ്രീ​ത്ത് അ​ന​ലൈ​സ​ർ തെ​റ്റാ​യ റീ​ഡിം​ഗ് ആ​ണ് വ്യ​ക്ത​മാ​ക്കു​ന്ന തെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​ക്ഷേ​പം. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് വ​കു​പ്പു​മ​ന്ത്രി കെ.​ബി. ഗ​ണേഷ് കു​മാ​റും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​ദ്യ​പി​ച്ച് എ​ത്തി​യ തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​വി​നെ​തി​രെ യാ​തൊ​രു ശി​ക്ഷാ​ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment