ശുദ്ധന്‍ ദുഷ്ടന്റെ ഗുണം ചെയ്തു; സഹായിക്കാന്‍ വന്ന ഗണേഷിന്റെ വാക്കുകള്‍ തകര്‍ത്തത് ദിലീപിന്റെ ജാമ്യമോഹങ്ങള്‍; ഇനി ആ വാക്കുകള്‍ പ്രോസിക്യൂഷന്റെ കൈയ്യിലെ ആയുധമാകും

കൊച്ചി: ശുദ്ധന്‍ ദുഷ്ടന്റെ ഗുണം ചെയ്യുമെന്നു കേട്ടിട്ടില്ലേ, ദിലീപിന്റെ കാര്യത്തില്‍ ഗണേശ്് കുമാര്‍ ഇടപെട്ടപ്പോള്‍ സംഭവിച്ചത് അതാണ്. വായില്‍ തോന്നിയത് കോതയ്ക്കു പാട്ടെന്ന പോലെ ഗണേശിന്റെ വായില്‍ നിന്നും വന്ന ഉദ്ധരണികള്‍ തകര്‍ത്തു കളഞ്ഞത് ജാമ്യം ലഭിക്കുമെന്ന ദിലീപിന്റെ മോഹമാണ്. പ്രോസിക്യൂഷന് ദിലീപിനെ അടിക്കാന്‍ ഒരു വടികൂടിയായി ഗണേശിന്റെ വാക്കുകള്‍.

തെളിവു നശിപ്പിക്കും എന്നു പറഞ്ഞാണല്ലോ ദിലീപിനേ ജയിലില്‍ ഇട്ടിരിക്കുന്നത്.അതിനു ജാമ്യം കിട്ടണോ? ജയിലില്‍ കിടന്നും വേണേല്‍ തെളിവു നശിപ്പിക്കാമല്ലോ, സാക്ഷികളേ സ്വാധിനിക്കാമല്ലോ? ഇതായിരുന്നു ഗണേഷിന്റെ കമന്റ്. ദിിലീപിന് ജാമ്യം നിഷേധിക്കാന്‍ പ്രോസിക്യൂഷനു പിടിവള്ളിയായതും ഈ സിനിമാ മോഡല്‍ ഡയലോഗുകളാണ്. ജയിലില്‍ കിടക്കുമ്പോഴും ദിലീപ് ശക്തനാണെന്നും ജാമ്യം കിട്ടിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് വാദിക്കാന്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത് ഈ സംഭവമായിരുന്നു. പോലീസിനെ പേടിച്ച് ആരും ദിലീപിനെ കാണാന്‍ വരാതിരിക്കരുതെന്നും അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയവര്‍ നന്ദി പ്രകടിപ്പിക്കേണ്ട സമയമാണിതെന്നുമായിരുന്നു ഗണേഷ്കുമാറിന്റെ പ്രസ്താവന. ഈ വാക്കുകള്‍ ദിലീപിന് ദോഷം ചെയ്യുമെന്ന് നിയമവിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ അത് അക്ഷരംപ്രതി ശരിയായി.

ദിലീപിനനുകൂലമായി ജസ്റ്റിസ് ഉബൈദ് ആഞ്ഞു പിടിച്ചെങ്കിലും മജിസ്‌ട്രേറ്റ്് കോടതിയില്‍ ആ വാദങ്ങള്‍ വിലപോയില്ല. ബാക്കി പ്രതികളുടെ ജാമ്യത്തേ പോലും സ്വാധീനിക്കാന്‍ പറ്റിയ വിധത്തില്‍ ഉള്ള പരാമര്‍ശം ആയിരുന്നു പ്രതിഭാഗത്തിനനുകൂലമായി ജസ്റ്റീസ് ഉബൈദിന്റേത്. എന്നാല്‍ വാദങ്ങള്‍ കോടതി തള്ളിയതോടെ പണി മൊത്തത്തില്‍ പാളി. ജയിലിലേക്ക് സിനിമാതാരങ്ങള്‍ ഒഴുകിയതും കാരണം നോക്കിയിരുന്ന പ്രോസിക്യൂഷന് കാര്യങ്ങള്‍ എളുപ്പമാക്കി.

ആദ്യഘട്ടത്തില്‍ നടത്തിയ പോലെ ദോഷമായ പരാമര്‍ശമൊന്നും ഇത്തവണ ദിലീപിനു നേര്‍ക്ക് ഉണ്ടായില്ല എന്നതു മാത്രമാണ് ആശ്വാസം. ‘ജാമ്യം നിഷേധിച്ചിരിക്കുന്നു’ എന്ന് ഒറ്റവരിയിലുള്ള വിധിവാചകമാണ് ഇന്ന് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞ് താന്‍ അവരുടെ വീട്ടിലേക്ക് വിളിച്ചിരുന്നതായും അടുത്ത ബന്ധുക്കളോട് സംസാരിച്ചിരുന്നതായും നടി സുഹൃത്തിന്റെ വീട്ടിലായിരുന്നു എന്നറിഞ്ഞ് അവിടേക്കു വിളിച്ചിരുന്നുവെന്നും ദിലീപ് മുമ്പും വെളിപ്പെടുത്തിയിരുന്നതാണ്.

പത്തു വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളെന്ന നിലയില്‍ ജാമ്യം നല്‍കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിക്ക് ഈ ഘട്ടത്തില്‍ അധികാരമുണ്ടെങ്കിലും സാധാരണ കോടതികള്‍ അനുവദിക്കാറില്ല. സെഷന്‍സ് കോടതികളിലോ ഹൈക്കോടതിയിലോ ആണ് ജാമ്യത്തിന് കൂടുതല്‍ സാധ്യത. മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യം ലഭിക്കില്ലെന്ന ബോധ്യത്തോടു കൂടി തന്നെയാണ് ദിലീപ് സമീപിച്ചത്. ഇനി സെഷന്‍സ് കോടതിയിലേക്കോ വീണ്ടും ഹൈക്കോടതിയിലേക്കോ കേസ് എത്തിക്കുന്നതിന്റെ ഭാഗമായാണ് നിയമവിദഗ്ധര്‍ ഇതിനെ കാണുന്നത്.

നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ പനിയായി വീട്ടില്‍ വിശ്രമിക്കുകയായിരുന്നെന്നായിരുന്നു ദിലീപിന്റെ മൊഴി. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ വാദങ്ങള്‍ പലതും പൊളിഞ്ഞു വീണു. ഇതൊക്കെ പ്രോസിക്യൂഷന് പിടിവള്ളിയായി. നടിയെ ആക്രമിച്ച ശേഷം വാഹനത്തില്‍ നിന്ന് ഇറക്കിവിടുന്ന സമയത്ത് പള്‍സര്‍ സുനി നടിയോട് പിറ്റേന്ന് രാവിലെ 10ന് ‘മാഡം’ വിളിക്കുമെന്ന് പറഞ്ഞിരുന്നു. പിറ്റേന്ന് നടി രമ്യാ നമ്പീശന്റെ വീട്ടിലായിരുന്നു നടി. അവിടുത്തെ ലാന്‍ഡ് ഫോണിലേക്ക് ദിലീപിന്റെ കോള്‍ എത്തി എന്ന് അന്വേഷണ സംഘം പറയുന്നു. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതറിഞ്ഞ് അവരെ വിളിച്ചതാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം.

 

Related posts