പത്തനാപുരം: വാഹനത്തിന് സൈഡ് നല്‍കാത്തതിന് ഗണേഷ് കുമാറും പി എ പ്രദീപും അനന്തകൃഷ്ണനെ കയ്യേറ്റം ചെയ്തെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. റൂറല്‍ എസ്.പി എസ് അശോകന് നല്കിയ റിപ്പോര്‍ട്ടിലാണ് എംഎല്‍എ മര്‍ദിച്ചതായി പറയുന്നത്.
റൂറല്‍ എസ്.പി എസ് അശോകന് നല്കിയ റിപ്പോര്‍ട്ടിലാണ് എംഎല്‍എ മര്‍ദിച്ചതായി പറയുന്നത്. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍ ഇങ്ങനെ- വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ എംഎല്‍എയുടെ വാഹനവും അനന്തകൃഷ്ണന്റെ വാഹനവും ഒരേ ദിശയില്‍ വന്നു.
ഗണേഷ്കുമാറിന്റെ പിഎ പ്രദീപ് എംഎല്‍എയുടെ വാഹനത്തില്‍ നിന്നിറങ്ങി അനന്തകൃഷ്ണനോട് വാഹനം മാറ്റാൻ ആവശ്യപ്പെട്ടു.എംഎല്‍എയുടെ വാഹനം പിറകോട്ടെടുക്കുന്നതാണ് എളുപ്പം എന്ന് പറഞ്ഞ അനന്തകൃഷ്ണന്റെ തോളിലും തലയിലും ക്ഷുഭിതനായ പ്രദീപ് അടിച്ചു.
ഇതു കണ്ട് ഇറങ്ങി വന്ന ഗണേഷ്കുമാര് കാറിന്റെ താക്കോല്‍ ഊരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.തുടര്‍ന്ന് പിടിച്ച് തള്ളുകയും ഇത് ചോദ്യം ചെയ്ത അമ്മ ഷീനയെ അസഭ്യം പറയുകയും ചെയ്തു.നാട്ടുകാര്‍ കൂടുന്നത് കണ്ട് എംഎല്‍എയും സംഘവും വാഹനത്തിനുള്ളില്‍ കയറി പോവുകയുമാണ് ഉണ്ടായത് .