പത്തനാപുരം: രാഷ്ട്രീയത്തില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കെ ബി ഗണേഷ്കുമാര് എംഎല്‍എ.അഞ്ചല്‍ അഗസ്ത്യക്കോട് വച്ച് മകനെ മര്‍ദ്ധിക്കുകയും അമ്മയെ അപമാനിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരിക്കാന്‍ പത്തനാപുരം എം.എൽഎ കെ.ബി ഗണേഷ് കുമാര്‍ തയാറായില്ല.
ചേകം കിഴക്കുഭാഗം മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടന ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് എംഎല്‍എ ഇങ്ങനെ പ്രതികരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ സുരക്ഷയും പോലീസ് ശക്തമാക്കിയിട്ടുണ്ട് .