കൊല്ലം : കെ.ബി. ഗണേഷ്കുമാർ എംഎൽഎ യെ വ്യക്തിഹത്യ നടത്താനും വഴിയിൽ തടയാനും ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് എൻ. എസ്. വിജയൻ അഭിപ്രായപ്പെട്ടു. കേരള മത്സ്യതൊഴിലാഴിലാളി കോണ്‍ഗ്രസ് (ബി) ജില്ലാ നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനപിന്തുണയിൽ അസൂയ പൂണ്ട വർഗീയ കക്ഷികൾ ഏറ്റുപിടിച്ച അഞ്ചൽ സംഭവം കോണ്‍ഗ്രസ് പിന്തുണച്ചതുവഴി കോണ്‍ഗ്രസ് – ബിജെപി രഹസ്യബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും പത്തനാപുരം സീറ്റ് ലക്ഷ്യമാക്കി കോണ്‍ഗ്രസിലെ ഒരുവിഭാഗം സീറ്റ് മോഹികൾ നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ അധര വ്യായാമമാണ് വിവാദങ്ങളെന്നും എൻ. എസ്. വിജയൻ അഭിപ്രായപ്പെട്ടു.
അഞ്ചലിൽ നടന്ന രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.പേരൂർ സജീവ് അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ പെരുകുളം സുരേഷ്, കലയപുരം വൈ രാജു, ചാത്തന്നൂർ ഷാജി, ലൂക്ക സേവ്യർ, ആൽബർട്ട് ശക്തികുളങ്ങര, തേവലക്കര ക്ലീറ്റസ്, കട്ടപ്പന ജോർജ്, പുന്തല വിക്രമൻപിള്ള, അലക്സ് മാന്പുഴ, നിബു തങ്കച്ചൻ, കൊല്ലം അലക്സാണ്ടർ, പള്ളിമുക്ക് അസനാരുകുഞ്ഞ്, അരുണ്‍ എസ് കല്ലിൽ, പടപ്പക്കര പ്രദീപ്, ക്ലാപ്പന ജോർജ്, സിബി കാരംകോട് തുടങ്ങിയവർ പ്രസംഗിച്ചു.