രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി കെ.​ബി.​ഗ​ണേ​ഷ്കു​മാ​റി​നെ​ മ​ന​പൂ​ര്‍​വം ഉൾപ്പെടുത്തുകയായിരുന്നെന്നാരോപിച്ച് കേ​ര​ളാ വ​നി​ത കോ​ണ്‍​ഗ്ര​സ് ബിയുടെ ഐ​ക്യ​ദാ​ര്‍​ഡ്യ​പ്ര​ക​ട​നം

പ​ത്ത​നാ​പു​രം: അ​ഞ്ച​ല്‍ വി​ഷ​യ​ത്തി​ല്‍ കെ.​ബി.​ഗ​ണേ​ഷ്കു​മാ​റി​നെ​തി​രെ ന​ട​ക്കു​ന്ന ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ വ​നി​ത കോ​ണ്‍​ഗ്ര​സ് ബി ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഐ​ക്യ​ദാ​ര്‍​ഡ്യ​പ്ര​ക​ട​നം ന​ട​ന്നു.മ​ഞ്ച​ള്ളൂ​രി​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം നെ​ടും​പ​റ​മ്പ് ചു​റ്റി ടൗ​ണി​ല്‍ സ​മാ​പി​ച്ചു.​

രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി എംഎ​ല്‍എ​യെ അ​ഞ്ച​ല്‍ വി​ഷ​യ​ത്തി​ലേ​ക്ക് മ​ന​പൂ​ര്‍​വം ഉ​ള്‍​പ്പ​ടു​ത്തു​ക​യാ​ണെ​ന്ന് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.​ മ​ഹി​ള​കോ​ണ്‍​ഗ്ര​സ് ബി ​സം​സ്ഥാ​ന അ​ധ്യ​ക്ഷ ഏ​ലി​യാ​മ്മ, പ്ര​വ​ര്‍​ത്ത​ക​രാ​യ ല​ക്ഷ്മി​ക്കു​ട്ടി, റാ​ജി​ഫ, ന​സീ​മാ ഷാ​ജ​ഹാ​ന്‍, ശ്രീ​ജ.​സി.​പി​ള്ള, മ​ഞ്ചു.​ഡി.​നാ​യ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Related posts