വീട്ടില്‍ ഒരു പത്രം പോലും വരുത്തുന്നില്ല; ഭാവനയുടെ മേന്‌പോടി ചേര്‍ത്താണ് പത്രങ്ങളും ചാനലുകളും വാര്‍ത്തകള്‍ ചമയ്ക്കുന്നതെന്ന ആക്ഷേപവുമായി കെ. ബി. ഗണേഷ് കുമാര്‍

ചവറ : ദൃശ്യ- പത്ര മാധ്യമങ്ങളെ പൊതുവേദയില്‍ ആക്ഷേപിച്ച് കെ.ബി ഗണേശ് കുമാര്‍. ചവറ എംഎല്‍എ എന്‍.വിജയന്‍പിളള സംഘടിപ്പിച്ച പ്രതിഭാ സംഗമം പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു പത്ര ദൃശ്യ മാധ്യമങ്ങളെ ആക്ഷേപിച്ചത്. നിസാര കാര്യത്തെപ്പോലും ഭാവനയുടെ മേന്‌പോടി ചേര്‍ത്താണ് ഇന്ന് പത്രങ്ങളും ചാനലുകളും വാര്‍ത്തകള്‍ ചമയ്ക്കുന്നത്. പത്ര ധര്‍മത്തിന് ചേരാത്ത വിധമാണ് വാര്‍ത്തകള്‍ പടച്ച് വിടുന്നത്. കുട്ടികള്‍ പത്രങ്ങള്‍ വായിക്കരുതെന്നും ചാനലുകള്‍ കാണരുതെന്ന ഉപദേശവും എംഎല്‍എ നല്‍കി.

താന്‍ പത്രം വായിച്ചിട്ട് വര്‍ഷങ്ങളായന്നും തന്റെ വീട്ടില്‍ ഒരു പത്രം പോലും വരുത്തുന്നില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. തന്റെ ഓഫീസില്‍ വരുത്തുന്ന പത്രങ്ങള്‍ പോലും താന്‍ വായിക്കാറില്ല. ചാനലുകള്‍ കേരളത്തെ ദുഷിപ്പിക്കുന്ന വാര്‍ത്തകളാണ് നല്‍കുന്നതെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.

Related posts