ഗണേഷിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതെന്ന് സൂചന; ബാലകൃഷ്ണപിള്ളയുടെ വിൽപത്രവുമായി ബന്ധപ്പെട്ട് പരാതിയുമായി മൂത്ത മകൾ രംഗത്ത്
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ ആദ്യ ടേമിൽ നിന്ന് കെ.ബി ഗണേഷ് കുമാറിനെ ഒഴിവാക്കിയത് കുടുംബത്തിലെ സ്വത്ത് തർക്കത്തെ തുടർന്നെന്ന് സൂചന.
അന്തരിച്ച പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ വിൽപ്പത്രവുമായി ബന്ധപ്പെട്ട ചില തർക്കങ്ങളിൽ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതായാണ് വിവരം.
ബാലകൃഷ്ണ പിള്ളയുടെ വിൽപ്പത്രത്തെ ചൊല്ലിയുള്ള പരാതികളുമായി ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹൻദാസാണ് മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും കണ്ടത്.
വില്‍പ്പത്രത്തില്‍ സഹോദരി ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ല. ഗണേഷാണ് ഈ തിരിമറിക്കു പിന്നിലെന്നാണ് അവർ സംശയിക്കുന്നത്.
തർക്കം പരിഹരിച്ച ശേഷം ഗണേഷിനെ മന്ത്രിയാക്കാമെന്ന് സിപിഎം തീരുമാനിച്ചത് ഈ പരാതിയെ തുടർന്നാണെന്നാണ് വിവരം.
അതേസമയം, ഇതുമായി ബന്ധപ്പെട്ട വാർത്തകളോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ഗണേഷ് പറഞ്ഞു. മന്ത്രിസഭ രൂപീകരണ ചർച്ചകളിൽ അതൃപ്തിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.