വാവ സുരേഷിനെപ്പറ്റി അധിക്ഷേപം പറയാൻ ഒരു ഉദ്യോഗസ്ഥന്മാര്ക്കും യോഗ്യതയില്ല. സർക്കാരിൽ അവരോടൊപ്പം കിട്ടാവുന്ന ഒരു ജോലി മന്ത്രിയും മുഖ്യമന്ത്രിയും വാഗ്ദാനം ചെയ്തപ്പോൾ അതു വേണ്ടെന്നുവച്ചയാളാണ് വാവ സുരേഷെന്ന് ഗണേഷ് കുമാർ.
പണക്കാരനാകാൻ വനം വകുപ്പിൽ ഉദ്യോഗസ്ഥനായി കയറിൽ മതി. മാസം നല്ല ശമ്പളം കിട്ടും. അത് വേണ്ടെന്നുവച്ച ഇദ്ദേഹത്തെക്കുറിച്ച് ദൈവത്തിനു നിരക്കാത്ത അനാവശ്യങ്ങൾ പറയരുത്.
പറയുന്നവർ ലജ്ജിക്കും.മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു സർക്കാർ ജോലി നിങ്ങളുടെ മുന്നിൽവച്ച് നീട്ടിയാൽ അത് വേണ്ടെന്നു വയ്ക്കാൻ നിങ്ങൾക്കാകുമോ?
അതില്ലാത്തവർ ഇത് പറയരുത്. എനിക്ക് പാമ്പിനെ ഭയമാണ്, അതിനെ പിടിക്കാനും അറിയില്ല. അങ്ങനെയൊരു സാഹചര്യം വരുമ്പോൾ നമ്മൾ വിളിക്കുന്നതും വാവ സുരേഷിനെയാണ്.
്പാമ്പ് പിടുത്തത്തിന്റെ പരിഷ്കാരങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പഠിപ്പിച്ചുകൊടുത്തത് ഈ ചെറുപ്പക്കാരനാണെന്ന് -ഗണേഷ് കുമാർ