പത്തനാപുരം: ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവാദങ്ങളുമായി എത്തുന്നത് ചിലരുടെ പതിവാണെന്ന് കെ ബി ഗണേഷ്കുമാര് എംഎല്‍എ.
അമ്മ സംഘടനയില്‍ നിന്നുള്ള നടി പാര്‍വതി തിരുവോത്തിന്റെ രാജിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്.
കൊറോണയായതുകൊണ്ട് ആര്‍ക്കും പുറത്തിറങ്ങാനാകില്ല.ഷൂട്ടിംഗും പഴയതുപോലെ ഇല്ല. ഇതിനിടെ ജീവിച്ചിരിപ്പുണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇത്തരം വിവാദങ്ങള്‍ക്ക് പിന്നില്‍.
മമ്മൂട്ടിയും മോഹന്‍ലാലുമൊന്നും ആരുടേയും അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നവരല്ലെന്നും അമ്മ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ്കുമാര് പറഞ്ഞു.