കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദത്തിൽ ജനങ്ങളെയും രാഷ്ട്രീയക്കാരെയും വിമർശിച്ചുള്ള നടനും എംഎൽഎയുമായ ഗണേഷ് കുമാറിന്‍റെ ശബ്ദസന്ദേശം പുറത്ത്. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനയച്ച വാട്സ്ആപ്പ് സന്ദേശമാണ് ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടത്.
അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല. പൊതുജന പിന്തുണയുടെ ആവശ്യവുമില്ല. ജനങ്ങളുടെ കൈയടി വാങ്ങാനുള്ള സംഘടനയുമല്ല ഇത്. രാഷ്ട്രീയക്കാർ നടത്തിയ പ്രസ്താവനകൾ ചാനലുകളിൽ പേര് വരാൻ വേണ്ടി മാത്രമാണ്. പത്രവാർത്തയും ഫേസ്ബുക്കും കണ്ട് നമ്മൾ പേടിക്കരുത്. വാർത്തകൾ രണ്ടു ദിവസംകൊണ്ട് അടങ്ങുമെന്നും ഗണേഷ്കുമാർ ശബ്ദസന്ദേശത്തിൽ പറയുന്നു.
രാജിവച്ച നാലു നടിമാരെയും ഗണേഷ്കുമാർ രൂക്ഷമായി വിമർശിക്കുന്നു. അമ്മയിൽ സ്ഥിരം കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. സിനിമയിലും അമ്മയിലും സജീവമല്ലാത്തവരാണ് രാജിവച്ചതെന്നും ഗണേഷ്കുമാർ വ്യക്തമാക്കുന്നു.