ഗുരുതര കര ള്രോഗത്തെത്തുടര്ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ നടി കെപിഎസി ലളിത സർക്കാർ സഹായത്തിനു യോഗ്യയാണ്.
ഒരു കലാകാരിയാണവര്‍, അവര്‍ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. നിലവില്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്റെ പദവി വഹിക്കുന്ന കെപിഎസി ലളിത സര്‍ക്കാര്‍ ചികിത്സ ലഭിക്കാന്‍ യോഗ്യയാണ്.
ജഗതിക്കും തിലകനും ഉൾപ്പെടെ നിരവധി കലാകാരന്മാർക്ക് മുമ്പ് ധനസഹായം നൽകിയിട്ടുണ്ട്. നമ്മള് ആദരിക്കുന്നവരും സ്നേഹിക്കുന്നവരുമാണ് കലാകാരന്മാര്.
അവര്‍ക്ക് ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോയെന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്. -കെ.ബി. ഗണേഷ് കുമാർ