പത്തനാപുരം:കെ.ബി. ഗണേഷ്കുമാർ എംഎല്‍എ അഞ്ചലില്‍ യുവാവിനെയും,മാതാവിനെയും മര്‍ദിച്ചതില്‍ പ്രതിഷേധം വ്യാപകം.ബിജെപി,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. എംഎല്‍എയുടെ പത്തനാപുരത്തെ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കോലം കത്തിച്ച ബിജെപി പ്രവര്ത്തകര്ക്കെതിരെയുംപോലീ സ് കേസെടുത്തു.
ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപിച്ച് കെ .ബി ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് 22കാരനായ യുവാവിനെ അമ്മയുടെ മുന്നിലിട്ട് തല്ലിച്ചതച്ചതായാണ് പരാതി. അഗസ്തികോട് സ്വദേശിയായ എന്‍ജിനീയറെയാണ് എംഎല്‍എ മര്‍ദ്ദിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് നേരെയും അസഭ്യം പറഞ്ഞ ശേഷം തല്ലുകയായിരുന്നുവെന്നാണ് കേസ്.