കോട്ടയം: വീട്ടിൽ കയറി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മണര്‍കാട് കിഴക്കേതില്‍ പ്രവീണ്‍ രാജു (31), കൂരോപ്പട ളാക്കാട്ടൂര്‍ കല്ലുത്തറ ഉണ്ണിക്കുട്ടന് (ആരോമല്‍-26), മണര്‍കാട് മണ്ഡലത്തില്‍ സനുമോന്‍ (29), അയര്‍ക്കുന്നം അമയന്നൂര്‍ തേവര്‍വടക്കേതില്‍ ശരത് ശശി (25), കോട്ടയം കളക്ടറേറ്റ് കോഴിമല ജിജിന് ഫിലിപ്പ് (രതീഷ്-26) എന്നിവരെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ സംഘം ചേര്‍ന്ന് ആറിനു പുലര്‍ച്ചെ മണര്‍കാട് പറപ്പള്ളികുന്ന് ഭാഗത്തുള്ള യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
നേരത്തെ ഇവർ സുഹൃത്തുക്കളായിരുന്നു. ബന്ധം വഷളായതിനെത്തുടർന്നുണ്ടായ വിരോധമാണ് ആക്രമണത്തിനു കാരണം. ആക്രമണശേഷം ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെത്തുടര്‍ന്ന് മണര്‍കാട് പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു.