ഉത്തർപ്രദേശിലെ നോയിഡയില്‍ നടന്ന ചില കവര്ച്ചാസംഭവങ്ങള് പ്രദേശവാസികളെ ഭീതിയില്‍ ആഴ്ത്തിയിരിക്കുന്നു. ഒരേരീതിയിലാണു കവർച്ചകൾ. നേരത്തെ നോക്കിവച്ച വീടുകളില്‍ കയറുന്ന സംഘം സാധനങ്ങൾ കവർന്നശേഷം ഉടൻതന്നെ സ്ഥലംവിടില്ല. പകരം, അടുക്കളയില്‍ കയറി പക്കോഡ ഉണ്ടാക്കി കഴിക്കും.
ഫ്രിഡ്ജില്‍ ഭക്ഷണങ്ങളുണ്ടെങ്കില്‍ അതും തിന്നും. ഒപ്പം ബീഡിവലി, പാന്‍മുറുക്ക് തുടങ്ങിയവയുമുണ്ട്. ഇതിനുശേഷമാണു മോഷണമുതലുമായി രക്ഷപ്പെടുന്നത്. “പക്കോഡ സംഘം’ എന്നാണ് നാട്ടുകാർ ഇവർക്കിട്ടിരിക്കുന്ന പേര്.
സമാനമായരീതിയില്‍ ഒറ്റദിവസംതന്നെ ആറ് വീടുകളാണ് നോയിഡയിൽ സംഘം കൊള്ളയടിച്ചത്. സെക്ടര്‍ 82 ല്‍നിന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും മോഷ്ടിച്ചു.
നിരവധി കവർച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ “പക്കോഡ സംഘ’ത്തെ കുടുക്കാൻ പ്രത്യേക ദൗത്യസേനയെ രൂപീകരിച്ചിരിക്കുകയാണു പോലീസ്.