ഓടുന്ന ട്രക്കിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്ന മൂന്നംഗസംഘത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരുമാസം മുൻപ് മധ്യപ്രദേശിലാണ് സംഭവം നടന്നത്.
അഗ്ര-മുംബൈ ഹൈവേയിലൂടെ പോവുകയായിരുന്ന ട്രക്കിന് മുകളിൽ നിന്നാണ് സാധനങ്ങളടങ്ങിയ പെട്ടി രണ്ടുപേർ പുറത്തേക്കിട്ടത്. ട്രക്കിന് പുറകിൽ ഉണ്ടായിരുന്ന കാറിൽ സഞ്ചരിക്കുന്ന ആളാണ് മോഷണദൃശ്യം പകർത്തിയത്. ഈ ട്രക്കിന് പിന്നിൽ ഒരു ബൈക്കും കൂടി പോകുന്നത് വീഡിയോയിൽ കാണാം.
രണ്ട് യുവാക്കൾ ഓടുന്ന ട്രക്കിന് മുകളിലേക്ക് കയറുകയും മൂന്നാമൻ പിന്നാലെ ബൈക്കിൽ സഞ്ചരിക്കുകയും ആയിരുന്നു. പെട്ടി റോഡിലേക്കിട്ട ശേഷം സാഹസികമായാണ് രണ്ട് പേർ ബൈക്കിന്റെ ബാക്ക് സീറ്റിലേക്ക് ചാടിയിറങ്ങിയത്. ട്രക്കിലേക്ക് ഇരുവരും എങ്ങനെയാണ് കയറിയതെന്നത് കണ്ടെത്തിയിട്ടില്ല.
സംഭവത്തെ പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇത്തരമൊരു സംഭവത്തെ പറ്റി ഒരു ട്രക്ക് ഡ്രൈവര്‍മാരും വിവരം അറിയിച്ചിട്ടില്ലെന്നും വീഡിയോ ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്നും പോലീസ് വ്യക്തമാക്കി.
A video of three men stealing goods from a moving truck in Madhya Pradesh has gone viral on social media. The incident was caught on camera as a man driving at a slight distance from the truck between the Dewas-Shajapur route on the Agra-Mumbai highway recorded it from his car. pic.twitter.com/7I7i5pHLJY
— shinenewshyd (@shinenewshyd) May 25, 2024