കൊച്ചി: കേരള സമൂഹം കാന്‍സര്‍ എന്ന വിപത്തിനെ ഓര്‍ത്ത് ഭയചിക്തരാകേണ്ടാ എന്നും, സസ്യാഹാരത്തിലൂടെ കാന്‍സറിനെ ഫലപ്രദമായ രീതിയില്‍ പ്രതിരോധി ക്കാമെന്നും പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ പറഞ്ഞു. ഉദയംപേരൂര്‍ അക്ഷയ റസിഡന്‍സ് അസോസിയേഷന്‍ സമാഹരിച്ച ചികിത്സാഫണ്ടിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ച് ഉദയംപേരൂര്‍ മാളേകാട് ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ വിവിധ തരം കാന്‍സറുകള്‍ സ്വമേധയാ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ ഡോക്ടര്‍ വിശദീകരിച്ചു. അക്ഷയ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എന്‍.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തിന് ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീനാ സുനില്‍, ഉദയംപേരൂര്‍ അസിസ്റ്റന്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ റഫീക്ക് ബാബു, എഡ്രാക്ക് തൃപ്പൂണിത്തുറ മേഖലാ സെക്രട്ടറി മധുസൂദനന്‍, അക്ഷയ സാന്ത്വന ഫണ്ട് കണ്‍വീനര്‍ കെ.കെ രാജീവ്, അസോസിയേഷന്‍ സെക്രട്ടറി പി. രവീന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.