തിരുവനന്തപുരം: കോടിക്കണക്കിന് ഭക്തര്‍ കുളിച്ചാലും ഗംഗാജലം പവിത്രമാണെന്ന് ശാസ്ത്രജ്ഞൻ പത്മശ്രീ ഡോ.അജയ് സോങ്കര്‍. സ്വയം ശുദ്ധീകരണ ശക്തിയുള്ള നദിയാണ് ഗംഗ. അവകാശവാദവുമായി പ്രമുഖ ശസ്ത്രജ്ഞൻ പത്മശ്രീ ഡോ.അജയ് സോങ്കര്‍. ഗംഗയിലെ അഞ്ച് ഘാട്ടുകളില്‍ നിന്ന് ജലം ശേഖരിച്ച് പരിശോധന നടത്തിയ ശേഷമാണ് സോങ്കറുടെ വെളിപ്പെടുത്തൽ.
1,100 തരം ബാക്ടീരിയോഫേജുകൾ ഗംഗാ ജലത്തിൽ അടങ്ങിയിട്ടുണ്ട്. സുരക്ഷാ ഗാർഡുകളെ പോലെ അവ പ്രവർത്തിക്കുന്നു. ബാക്ടീരിയകളേക്കാൾ 50 മടങ്ങ് ചെറുതാണെങ്കിലും ബാക്ടീരിയോഫേജുകൾക്ക് അവിശ്വസനീയമായ ശക്തിയുണ്ട്. അതിനാൽ ദോഷകരമായ ബാക്ടീരിയകളെ കൃത്യമായി തിരിച്ചറിയുകയും ഇല്ലാതാക്കുകയും ചെയ്യാൻ അവയ്ക്ക് സാധിക്കുമെന്നും അജയ് പറഞ്ഞു.
മറ്റൊു നദിക്കുമില്ലാത്ത സ്വയം ശുദ്ധീകരണ ശക്തിയുള്ളതിനാലാണ് 60 കോടിയിലധികം ആളുകൾ കുംഭമേളയിൽ സ്നാനം നടത്തിയിട്ടും ഗംഗ രോഗാണുക്കളിൽ നിന്ന് മുക്തമായി തുടരുന്നത് എന്ന് അജയ് സോങ്കർ വ്യക്തമാക്കി.
ആർക്കെങ്കിലും താൻ പറഞ്ഞ വസ്തപതകളിൽ സംശയമുണ്ടെങ്കിൽ അവരുടെ മുൻപിൽവച്ച് ഗംഗാജലം പരിശോധിച്ച് തൃപ്തിപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.