തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് വീണ്ടും അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തൻ കാണിയുടെ നേതൃത്വത്തിലുള്ള 15 സംഘമാണു കേസ് അന്വേഷിക്കുന്നത്.
ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരിയുടെ നിർദേശപ്രകാരണമാണു സംഘം രൂപീകരിച്ചത്.മുൻ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഷാനവാസിനു പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പലിന്റെ അധിക ചുമതല കൂടി നൽകിയ സാഹചര്യത്തിൽ അദ്ദേഹത്തെ അന്വേഷണത്തിൽനിന്ന് ഒഴിവാക്കി.
പെണ്‍കുട്ടിയുടെ പരാതിയും, പ്രാദേശിക ഗൂഡാലോചനയുണ്ടെന്ന സ്വാമിയുടെ പരാതിയും പുതിയ സംഘം അന്വേഷിക്കും2017 മേയ് 19 രാത്രിയിലാണു സംഭവം നടന്നത്. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ പെണ്‍കുട്ടി സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പരാതി.
പെണ്‍കുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വാസത്തിലെടുത്തുള്ള അന്വേഷണം പൂർണമല്ലെന്ന് വിലയിരുത്തിയാണ് ക്രൈംബ്രാഞ്ച് മേധാവി പുനരന്വേഷണം പ്രഖ്യാപിച്ചത്. കേസിൽ ഗൂഡാലോചനയുണ്ടെന്നു ഗംഗേശാനന്ദയുടെ പരാതി അന്വേഷിക്കാത്തതും പുനരന്വേഷണത്തിനു കാരണമാണ്.