പാറ്റ്ന: ബിഹാറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം. ഡോക്ടറും മറ്റു രണ്ട് പേരുമാണ് അതിക്രമം കാട്ടിയത്. ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചശേഷം നഴ്സ് രക്ഷപ്പെട്ടുവെന്നു പോലീസ് പറഞ്ഞു.
സമസ്തിപുർ ജില്ലയിലെ മുസ്രിഘരാരാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ആർബിഎസ് ഹെൽത്ത് കെയർ സെന്ററിൽ കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞിറങ്ങാൻ തുടങ്ങിയ നഴ്സിനെ ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഡോ. സഞ്ജയ് കുമാറും രണ്ട് സുഹൃത്തുക്കളും ചേർന്ന് മദ്യലഹരിയിൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണു പരാതി.
ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചശേഷം നഴ്സ് ആശുപത്രിയിൽനിന്നിറങ്ങിയോടി പുറത്തുള്ള പറമ്പിൽ ഒളിച്ചിരുന്നശേഷം പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പാണ്ഡെ പറഞ്ഞു.