മുംബൈ: ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ സൗരവ് ഗാംഗുലി അയോഗ്യനാണെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ആജീവനാന്ത അംഗം സഞ്ജീവ് ഗുപ്ത.
ഐസിസി അംഗമായി ഗാംഗുലിക്ക് നാമനിർദേശം ലഭിച്ച പശ്ചാത്തലത്തിലാണ് ബിസിസിഐ പ്രസിഡന്റായി തുടരാനാവില്ലെന്ന നിയമം സഞ്ജീവ് ഗുപ്ത ചൂണ്ടിക്കാണിച്ചത്. മാർച്ച് 28ന് നടന്ന യോഗത്തിൽ ഐസിസി ബോർഡ് അംഗമായി ഗാംഗുലിക്ക് നാമനിർദേശം ലഭിച്ചിരുന്നു.
ഐസിസിയിലേക്ക് നാമനിർദേശം ലഭിച്ചാൽ ബിസിസിഐയുടെ പ്രസിഡന്റായി തുടരാൻ പുതിയ നിയമപ്രകാരം സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സഞ്ജീവ് ഗുപ്ത, ഗാംഗുലിക്കും ഇ-മെയിൽ അയച്ചു.
ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ഗാംഗുലി എത്തുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങളും ഇപ്പോൾ സജീവമാണ്. ഇതിനിടെയാണ് ഗാംഗുലിക്കെതിരേ സഞ്ജീവ് ഗുപ്തയുടെ ആരോപണം.