അഹമ്മദാബാദ്: രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യൻ നായകൻ എന്ന റിക്കാർഡ് വിരാട് കോഹ്ലിയുടെ പേരിൽ.
ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വിന്റി-20 മത്സരത്തിൽ പൂജ്യത്തിനു പുറത്തായതോടെയാണ് കോഹ്ലി നാണക്കേടിന്റെ റിക്കാർഡിലെത്തിയത്.
നിലവിൽ ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയുടെ റിക്കാർഡാണ് കോഹ്ലി മറികടന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തോടെ കരിയറിൽ 14-ാം തവണയാണ് കോഹ്ലി പൂജ്യത്തിനു പുറത്തായത്.
ഗാംഗുലി 13 തവണയും എം.എസ്. ധോണി 11 തവണയും പൂജ്യത്തിന് പുറത്തായിട്ടുണ്ട്. കപിൽ ദേവ് (10), മുഹമ്മദ് അസ്ഹറുദ്ദീൻ (8) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ ഉള്ളത്.