കോല്‍ക്കത്ത: ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മുന്‍ നായകന് സൗരവ് ഗാംഗുലി. എന്നാല്‍ ഇപ്പോള്‍ ആ സ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും മുന്‍ നായകന് പറഞ്ഞു. ഇന്ത്യയിപ്പോള്‍ പുതിയ പരിശീലകനെ തേടുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനം വരെയാണ് രവി ശാസ്ത്രിയുടെ കാലാവധി.
തീര്‍ച്ചയായും ഇന്ത്യയുടെ പരിശീലകനാകാന്‍ താത്പര്യമുണ്ട്. എന്നാല്‍ ഇപ്പോഴല്ല. കുറച്ചുകൂടി കഴിഞ്ഞ് ഇതിനായി ശ്രമിക്കും ഗാംഗുലി പറഞ്ഞു.
നിലവില്‍ ഗാംഗുലി ബംഗ്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റാണ്. ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ ഉപദേശകനായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്. ഗാംഗുലി ചെയര്‍മാനായിരുന്ന ഉപദേശക സമിതിയാണ് ശാസ്ത്രിയെ ഇന്ത്യന്‍ പരിശീലകനായി തെരഞ്ഞെടുത്തത്.