ന്യൂഡൽഹി: ട്വന്റി-20 ക്രിക്കറ്റിൽ മഹേന്ദ്ര സിംഗ് ധോണി മികച്ച കളിക്കാരൻ അല്ലെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. എന്നാൽ ഏകദിന ക്രിക്കറ്റിൽ ധോണി മികച്ച കളിക്കാരൻ ആണെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി-20 ക്രിക്കറ്റിൽ പത്തു വർഷമായി കളിക്കുന്ന ധോണിക്കു ഒരു അർധ സെഞ്ചുറി മാത്രമാണ് ഉള്ളത്. അല്ലാതെ അദ്ദേഹത്തിന് മികച്ച റിക്കോർഡുകൾ ഒന്നും ഇല്ലെന്നും ഗാംഗുലി പറഞ്ഞു. ഐപിഎല്ലിൽ റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്സിന്റെ താരമാണ് ധോണി.
ട്വന്റി-20യിൽ ധോണി മികച്ച കളിക്കാരനല്ല: ഗാംഗുലി
