ന്യൂഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ഋഷഭ് പന്തിന്റെ അസാന്നിധ്യം വീണ്ടും ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ലോകകപ്പിൽ ഋഷഭ് പന്തിന്റെ അഭാവം ഇന്ത്യ അറിയുമെന്ന് ഗാംഗുലി പറഞ്ഞു.
ഇത്തവണത്തെ ഐപിഎലിൽ മികച്ച ഫോമിലായിരുന്നു പന്ത്. 16 കളിയിൽ 162.66 സ്ട്രൈക്ക് റേറ്റിൽ 37.53 ശരാശരിയിൽ മൂന്ന് അർധ സെഞ്ചുറികളടക്കം 488 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. പന്ത് ലോകകപ്പ് ടീമിൽ ഇടംപിടിക്കുമെന്നു കരുതിയെങ്കിലും രണ്ടാം വിക്കറ്റ് കീപ്പറായി സെലക്ടർമാർ പരിചയസന്പന്നനായ ദിനേഷ് കാർത്തിക്കിനെ പരിഗണിക്കുകയായിരുന്നു. എന്നാൽ പകരക്കാരുടെ നിരയിൽ പന്തിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഐപിഎലിൽ മത്സരത്തിനിടെ ലോകകപ്പ് ടീമിലുള്ള കേദാർ ജാദവിന് തോളിനു പരിക്കേറ്റിരുന്നു. ഇന്ത്യയുടെ ആദ്യ മത്സരത്തിനു മുന്‍പ് ജാദവിന്റെ പരിക്ക് ദേഭമാകുമോ എന്നറിയാനായി കാത്തിരിക്കുകാണ്. ജാദവ് ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗാംഗുലി പറഞ്ഞു.