ഋ​ഷ​ഭ് പ​ന്ത് എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​കു​മെ​ന്ന് സൗ​ര​വ് ഗാം​ഗു​ലി

 

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ യു​വ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ഋ​ഷ​ഭ് പ​ന്തി​നെ പു​ക​ഴ്ത്തി ബി​സി​സി​ഐ അ​ധ്യ​ക്ഷ​നും മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​നു​മാ​യ സൗ​ര​വ് ഗാം​ഗു​ലി.

ഋ​ഷ​ഭ് പ​ന്ത് എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​വു​മെ​ന്ന് ഗാം​ഗു​ലി പ​റ​ഞ്ഞു. ട്വി​റ്റ​റി​ലാ​ണ് ഗാം​ഗു​ലി പ​ന്തി​നെ പു​ക​ഴ്ത്തി അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ൽ പ​ന്ത് സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

“എ​ത്ര മി​ക​ച്ച താ​ര​മാ​ണ് ഇ​യാ​ൾ? അ​വി​ശ്വ​സ​നീ​യ​മാ​ണ്. സ​മ്മ​ർ​ദ്ദ ഘ​ട്ട​ത്തി​ൽ എ​ത്ര മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. ആ​ദ്യ ത​വ​ണ​യ​ല്ല, അ​വ​സാ​ന ത​വ​ണ​യും അ​ല്ല.

വ​രും വ​ർ​ഷ​ങ്ങ​ളി​ൽ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ലെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​വും. ആ​ക്ര​മ​ണാ​ത്മ​ക ബാ​റ്റിം​ഗ് തു​ട​രു​ക. അ​ങ്ങ​നെ​യാ​ണ് സ്പെ​ഷ്യ​ലാ​യ ഒ​രു മാ​ച്ച് വി​ന്ന​ർ ആ​വു​ക.” ഗാം​ഗു​ലി ട്വീ​റ്റ് ചെ​യ്തു.

Related posts

Leave a Comment