പശ്ചിമ ബംഗാളില്‍ സ്റ്റീല്‍ ഫാക്ടറി സ്ഥാപിക്കുമെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.
പശ്ചിമ മേദിനിപൂരിലെ ഷല്‍ബാനിയിലാണ് ഫാക്ടറി ആരംഭിക്കുന്നതെന്നും ഫാക്ടറിയുടെ പ്രവര്‍ത്തനം അഞ്ച് മുതല്‍ ആറ് മാസത്തിനുള്ളില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
2500 കോടിയാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. ഫാക്ടറിക്കായി ബംഗാള്‍ സര്‍ക്കാര്‍ ജിന്‍ഡാലിന്റെ ഷല്‍ബാനിയിലെ ഭൂമി നല്‍കും. ആദ്യ ഘട്ടത്തില്‍ ആറായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ദുബായിലും സ്പെയിനിലും സന്ദര്‍ശനത്തിനെത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിനിധി സംഘത്തില്‍ ഗാംഗുലിയുണ്ട്.