കോൽക്കത്ത: ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലിയെ കോവിഡ്-19 ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാംഗുലിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ബിസിസിഐ അറിയിച്ചു. ജനുവരിയിൽ ഹൃദയാഘാതത്തെത്തുടർന്ന് ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.
കോവിഡ്; ഗാംഗുലി ആശുപത്രിയിൽ
