ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകരിലൊരാളാണ് സൗരവ് ഗാംഗുലി. ആരാധകര്‍ സ്‌നേഹത്തോടെ ദാദയെന്നു വിളിക്കുന്ന ഗാംഗുലി മറ്റു താരങ്ങളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. എന്നാല്‍ അടുത്തിടെ ദാദയുടേതായി പുറത്തു വന്ന ഒരു ട്വീറ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിന്റെ ഒരു ചിത്രത്തിനു കീഴെ സ്‌നേഹത്തോടെ ഗാംഗുലി കുറിച്ച വാക്കുകള്‍ പക്ഷേ അബദ്ധമായെന്നു മാത്രമല്ല ട്രോളന്മാര്‍ െപാളിച്ചടുക്കുകയും ചെയ്തു. സംഗതി മറ്റൊന്നുമല്ല ഭാജിയുടെ മകളെ കണ്ടപ്പോള്‍ ഗാംഗുലിക്കു പെട്ടെന്നു തോന്നിയത് അതു മകനാണെന്നാണ്.
Satnam Shri waheguru ji 🙏🙏🙏🙏.. sab nu khush te tandrust rakhna malka 🙏🙏🙏 #Blessings #blessed #shukrana 🙏🙏🙏 @Geeta_Basra pic.twitter.com/pTuJQHaY8Q
— Harbhajan Turbanator (@harbhajan_singh) November 20, 2017
ഗാംഗുലി ഇന്ത്യന്‍ നായകനായിരിക്കുമ്പോള്‍ ടീമിലെ വിശ്വസ്ത സ്പിന്നറായിരുന്നു ഹര്‍ഭജന്‍ സിംഗ്. അന്നു തൊട്ടേ ഇരുവരും തമ്മില്‍ ഹൃദയബന്ധം കാത്തു സൂക്ഷിക്കുന്നു. ആ സ്‌നേഹവും കരുതലുമൊക്കെ നിറച്ചാണ് ഗാംഗുലി ഭാജിയുടെ പുത്രിക്കായി ഒരു ട്വീറ്റ് ചെയ്തത്. സുവര്‍ണ ക്ഷേത്രത്തിന്റെ മുന്നില്‍ ഭാര്യ ഗീത ബസ്രയ്ക്കും മകള്‍ക്കുമൊപ്പം നില്‍ക്കുന്ന ഹര്‍ഭജന്റെ ചിത്രത്തിനു കീഴെ ഗാംഗുലി ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. ” മകന്‍ വളരെ സുന്ദരനാണ്, എന്റെ സ്‌നേഹം നല്‍കൂ”.
@harbhajan_singh ..beta bahut sundar hai bhajj..bahut pyar dena
— Sourav Ganguly (@SGanguly99) November 20, 2017
ഗാംഗുലി ട്വീറ്റ് ചെയ്ത് അധികം കഴിയുംമുമ്പേ സമൂഹമാധ്യമത്തിലെ വിരുതന്മാര്‍ അബദ്ധം കണ്ടുപിടിച്ചുവെന്നു പറഞ്ഞാല്‍ മതിയല്ലോ. തനിക്കു തെറ്റു സംഭവിച്ചുവെന്നു മനസ്സിലായതോടെ ദാദ വീണ്ടും അടുത്ത ട്വീറ്റുമായി രംഗത്തെത്തി. ഇക്കുറി തനിക്കു പറ്റിയ തെറ്റിനെ അംഗീകരിക്കുകയും അബദ്ധം സംഭവിച്ചതിനു കാരണം അറിയിക്കുകയും ചെയ്തു. ” എന്നോടു ക്ഷമിക്കൂ, മകള്‍ വളരെ സുന്ദരിയായിരിക്കുന്നു… പ്രായം കൂടുകയല്ലേ ഭാജീ..” എന്നായിരുന്നു ഗാംഗുലിയുെട അടുത്ത ട്വീറ്റ്.
@harbhajan_singh ..🙏 maf karna beti bahut sundoor hai..getting old bhajj ..
— Sourav Ganguly (@SGanguly99) November 20, 2017
തനിക്കു സംഭവിച്ചതു തെറ്റാണെന്നു മനസ്സിലാവുകയും അതു രസകരമായ രീതിയില്‍ തിരുത്താന്‍ തയാറാവുകയും ചെയ്ത ഗാംഗുലിയുടെ ട്വീറ്റിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. അപ്പോള്‍ തന്നെ ക്ഷമ ചോദിച്ച ദാദ വലിയ മനസ്സുള്ളവനാണെന്നും താങ്കള്‍ യുവാക്കള്‍ക്കു പ്രചോദനമാണെന്നും പറഞ്ഞു പലരും ഗാംഗുലിയുടെ ‘തിരുത്തല്‍’ ട്വീറ്റ് വൈറലാക്കുകയും ചെയ്തു. . ”ദാദയുടെ അനുഗ്രഹത്തിനു നന്ദി, സനയോടു സ്‌നേഹം അറിയിക്കൂ, ഉടന്‍ കാണാനാകുമെന്നു പ്രതീക്ഷിക്കുന്നു” എന്നായിരുന്നു ഹര്‍ഭജന്റെ മറു ട്വീറ്റ്.
Dada thank you for your blessings..love to Sana.. hope to see u soon😊 https://t.co/2WXrFL9tKz
— Harbhajan Turbanator (@harbhajan_singh) November 20, 2017