പത്തനംതിട്ട: വിദ്യാർഥികളുടെ ക്രിസ്മസ് അവധിക്കാലം വെട്ടിച്ചുരുക്കി ഗണിതോത്സവം പരിപാടിയുമായി വിദ്യാഭ്യാസ വകുപ്പ്. യുപി വിഭാഗം കുട്ടികൾക്കാണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഗണിതോത്സവം. ഓരോ ഗ്രാമപഞ്ചായത്തിലും ബിആർസികൾ കേന്ദ്രീകരിച്ചാണ് ഗണിതോത്സവം. 21, 22, 23 തീയതികളിലാണ് സഹവാസ ക്യാന്പ്.
ബിആർസി കോ ഓർഡിനേറ്റർമാർക്കാണ് ചുമതല. ഓരോ ബിആർസികളുടെയും കീഴിലെ സ്കൂളുകളിലെ കുട്ടികളെ ക്യാന്പിൽ പങ്കെടുപ്പിക്കാനാണു നിർദേശം.
ക്രിസ്മസ് അവധിക്കാലത്ത് ഇത്തരത്തിലൊരു ക്യാന്പ് സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിവിധ അധ്യാപക സംഘടനകൾ അടക്കം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഞായർ ഉൾപ്പെടെയുള്ള ദിനങ്ങളിലാണ് ഗണിതോത്സവം നടത്താൻ തീരുമാനിച്ചിട്ടുള്ളത്.